ജാര്‍ഖണ്ഡ്: ഗിരിദിഹ് ജില്ലയില്‍ വെള്ളിയാഴ്ച 60 അടി താഴ്ചയുള്ള കുഴിയില്‍ വീണ 12 വയസ്സുകാരന് ദാരുണാന്ത്യം. കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും കുഴിയില്‍ കുടുങ്ങിയതായി പോലീസ് അറിയിച്ചു. ദ്വാരത്തിന് ചുറ്റും കുറ്റിചെടികള്‍ ഉണ്ടായിരുന്നതിനാല്‍ ദ്വാരം കണ്ടില്ലായിരുന്നുവെന്ന് കുട്ടിയുടെ കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു.
അഞ്ചു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വൈകിട്ട് നാലോടെയാണ് കുട്ടിയെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചതായി പോലീസ് അറിയിച്ചു. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ (സിസിഎല്‍) കമാന്‍ഡ് ഏരിയയിലാണ് സംഭവം നടന്നത്.