ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ 77-ാം ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘ശ്രീമതി സോണിയാ ഗാന്ധിജിക്ക് അവരുടെ ജന്മദിനത്തില് ആശംസകള്‍. അവര്‍ ദീര്ഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ,’ എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍സീറ്റ് എടുത്തിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എംപി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എന്നിവരും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ആശംസകള്‍ നേര്‍ന്നു.