Newsperseconds.com

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ ശകാരിച്ചു; പതിനാറുകാരി ആത്മഹത്യ ചെയ്തു

Capture

നാഗ്പൂര്‍: മൊബൈല്‍ ഫോണിനോടുള്ള അമിതമായ ആശ്രിതത്വം കുറക്കുന്നതിനായി അച്ഛന്‍ ഫോണ്‍ എടുക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് നാഗ്പൂരില്‍ 16 കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. നഗരത്തിലെ ഹിംഗന പോലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗ്ലി ഗ്രാമത്തിലാണ് സംഭവം.

മകള്‍ മൊബൈല്‍ ഫോണിനെ അമിതമായി ആശ്രയിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലനായ പിതാവ് ഫോണ്‍ ആക്സസ് ചെയ്യാന്‍ അനുവദിച്ചില്ല. ഫോണില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍ പെണ്‍കുട്ടി അസ്വസ്ഥയായി. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Share this Article

Leave a Comment