Newsperseconds.com

ടിക്കറ്റ് ഇല്ലാതെ യാത്ര; സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്ത സീറ്റുകളില്‍ പുരുഷന്മാര്‍ ഇരിക്കുന്നു; വിവിധ നിയമലംഘനങ്ങള്‍ക്ക് ഈടാക്കിയത് 7 ലക്ഷം രൂപ പിഴ

Capture

ബംഗളൂരു: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നുവെന്ന് ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍. കഴിഞ്ഞ മാസം വിവിധ നിയമലംഘനങ്ങള്‍ക്ക് 3,767 യാത്രക്കാര്‍ക്ക് പിഴ ചുമത്തുകയും ഏഴ് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

യാത്രക്കാര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കണ്ടെത്തുന്നതിനായി ബെംഗളൂരു സിറ്റിയിലും പരിസരത്തും സര്‍വീസ് നടത്തുന്ന ബസുകളില്‍ തങ്ങളുടെ ജീവനക്കാര്‍ പരിശോധന ശക്തമാക്കിയതായി ബിടിഎംസി പ്രസ്താവനയില്‍ അറിയിച്ചു. നവംബറില്‍ 16,421 ട്രിപ്പുകള്‍ പരിശോധിച്ച് 3,329 ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് 6,68,610 രൂപ പിഴ ഈടാക്കി. അതോടൊപ്പം ഡ്യൂട്ടി വീഴ്ചയുടെ പേരില്‍ കണ്ടക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

കര്‍ണാടക മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങള്‍ക്കനുസൃതമായി ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്ത സീറ്റുകളില്‍ ഇരുന്ന 438 പുരുഷ യാത്രക്കാര്‍ക്ക് പിഴ ചുമത്തുകയും 43,800 രൂപ പിഴ ചുമത്തുകയും ചെയ്തു.

Share this Article

Leave a Comment