Newsperseconds.com

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

Untitled Design (24)

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ ഡയറക്ടര്‍ ജനറലായ അനീഷ് ദയാല്‍ സിങ്ങിന്റെ കീഴില്‍ മറ്റ് സുരക്ഷാ ഏജന്‍സികളിലെ അംഗങ്ങളും വിദഗ്ധരുമായിട്ട് അന്വേഷണത്തിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വീഴ്ച പരിശോധിച്ച് തുടര്‍നടപടി സമിതി നിര്‍ദ്ദേശിക്കും.

സുരക്ഷാ ലംഘനത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമെന്നും വീഴ്ചകള്‍ തിരിച്ചറിയുമെന്നും തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും സമിതി പറഞ്ഞു. പാര്‍ലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടും ലംഘനം നടന്നു. വീഴ്ചകളും പഴുതുകളും സംബന്ധിച്ച ചോദ്യങ്ങളുടെ ഒരു പ്രളയത്തിന് കാരണമായി. ഡല്‍ഹി പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും ഉള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന പശ്ചാത്തല പരിശോധന, മാനുവല്‍ ഫ്രിസ്‌കിംഗ്, ബാഗേജ് ചെക്ക്-ഇന്‍, മറ്റ് പ്രക്രിയകള്‍ എന്നിവ കെട്ടിടത്തിന് ചുറ്റുമുള്ള ബഹുതല സുരക്ഷയില്‍ ഉള്‍പ്പെടുന്നു. ചരുപ്പിനുള്ളില്‍ മഞ്ഞ പുകക്കുപ്പികള്‍ ഒളിപ്പിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാതെ പോയതാണെന്നും സംശയമുണ്ട്.

അതേസമയം, ഇത്രയും വലിയ അക്രമം പാര്‍ലമെന്റിനുള്‌ലില്‍ നടന്നിട്ടും സംഭവം നിസാര വത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപിയെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Share this Article

Leave a Comment