Newsperseconds.com

പാര്‍ലമെന്റ് സുരക്ഷവീഴ്ച; പ്രധാനമന്ത്രി ഉന്നത മന്ത്രിമാരുമായുള്ള യോഗം വിളിച്ച് ചേര്‍ത്തു

Capture

പാര്‍ലമെന്റിലെ വന്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത മന്ത്രിമാരുമായുള്ള യോഗം വിളിച്ച് ചേര്‍ത്തു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി വീഴ്ചകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പാനല്‍ രൂപീകരിച്ചു.

സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്ന് സ്പീക്കര്‍ ഓംബിര്‍ല പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നായിരുന്നു പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ വിശദീകരണം. രാവിലെ ഇരുസഭകളും ചേര്‍ന്നതിന് തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാക്കള്‍ ഉച്ചത്തില്‍ പ്രതിഷേധിക്കുകയും സുരക്ഷാ വീഴ്ചയെക്കുറിച്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതോടെ ബഹളം പൊട്ടിപ്പുറപ്പെട്ടു.

പാര്‍ലമെന്റ് സുരക്ഷാ ലംഘന കേസിലെ അഞ്ചാമത്തെ പ്രതിയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പിടികൂടിയതായി റിപ്പോര്‍ട്ട് ചെയ്തു. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ നടന്ന സംഭവത്തില്‍ ആറ് വ്യക്തികളാണ് സംഭവം ആസൂത്രണം നടത്തി ചെയ്തതെന്ന് പോലീസ് പറഞ്ഞു.

Share this Article

Leave a Comment