മംഗളൂരു: ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 60,07,800 രൂപ വിലമതിക്കുന്ന 969 ഗ്രാം സ്വര്‍ണം മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
24 കാരറ്റ് മഞ്ഞ നിറത്തിലുള്ള പേസ്റ്റിന്റെ രൂപത്തിലുള്ള സ്വര്‍ണം രണ്ട് യാത്രക്കാര്‍ ധരിച്ചിരുന്ന ഷൂസിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരന്‍ ചോക്ലേറ്റ് ബോക്‌സുകളിലും ബെഡ്സ്പ്രെഡ് പാക്കറ്റുകളിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു.