ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ‘യുവ നിധി’ പദ്ധതിയുടെ രജിസ്ട്രേഷന്‍ ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും തൊഴിലില്ലായ്മ വേതനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് യുവനിധി. 2024 ജനുവരി 1 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നും അപേക്ഷകര്‍ക്ക് ‘സേവാ സിന്ധു’ പോര്‍ട്ടലില്‍ സ്വയം എന്റോള്‍ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2022-23 അധ്യയന വര്‍ഷത്തില്‍ ആറ് മാസത്തെ ബിരുദം പൂര്‍ത്തിയാക്കിയവരും ഉന്നത വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബിരുദധാരികള്‍ക്കും ഡിപ്ലോമ പാസായവര്‍ക്കും പദ്ധതി ബാധകമായിരിക്കും. പദ്ധതി പ്രകാരം തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപയും പ്രതിമാസം ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താവിന് പരമാവധി രണ്ട് വര്‍ഷത്തേക്ക് ജോലി ലഭിക്കുന്നതുവരെ ഈ പണം നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് മാറ്റും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ചിരുന്നു, അതിലൊന്നാണ് ‘യുവ നിധി’.