രാജസ്ഥാന് മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജയ്പൂരിലെ രാംനിവാസ് ബാഗിള്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുത്തേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കള്‍ തുടങ്ങിവർ ചടങ്ങില്‍ പങ്കെടുക്കും. ഇതിനൊപ്പം, ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും.
200 ല്‍ 115 സീറ്റുകള്‍ നേടിയാണ് രാജസ്ഥാനില്‍ ബിജെപി അധികാരം തിരിച്ചുപിടിച്ചത്. വന്‍ ജനാവലിയെ പ്രതീക്ഷിക്കുന്നതിനാല്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നേതാക്കള്‍ക്കും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ആദ്യമായി എംഎല്‍എയായ ഭജന്‍ ലാല്‍ ശര്‍മയെ ചൊവ്വാഴ്ച്ച ചേര്‍ച്ച ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ഭജന്‍ ലാല്‍ ശര്‍മ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജസ്ഥാനില്‍ ബ്രാഹ്മണവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.