Newsperseconds.com

പാര്‍ലമെന്റ് അതിക്രമം; തെളിവെടുപ്പിന്റെ ഭാ​ഗമായി പാര്‍ലമെന്റില്‍ ഇന്ന് പ്രതിഷേധം പുനരാവിഷ്‌കരിക്കും

Untitled Design (68)

പാര്‍ലമെന്റ് അതിക്രമത്തിൽ അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്. പാര്‍ലമെന്റിലെ അതിക്രമം പിടിയിലായ മുഖ്യ പ്രതി ലളിത് ഝാ ഇന്ന് പുനരാവിഷ്‌കരിക്കും. അതേസമയം യഥാര്‍ത്ഥ പദ്ധതി നടന്നില്ലേല്‍ പ്ലാന്‍ ബി ഉണ്ടായിരുന്നുവെന്നും ലളിത് ഝാ പൊലീസിന് മൊഴി നല്‍കി.

നിലവില്‍ നടപ്പിലാക്കിയ പ്ലാന്‍ എ അല്ലാതെ പ്ലാന്‍ ബിയും മുഖ്യസൂത്രധാരന്‍ ലളിത് ഝാ തയാറാക്കിയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ നീലത്തിനും അമോലിനും പാര്‍ലമെന്റിന് സമീപം എത്താന്‍ സാധിച്ചില്ലെങ്കില്‍ മഹേഷും കൈലാഷും മറ്റൊരു ദിശയില്‍ നിന്ന് പാര്‍ലമെന്റിനകത്ത് കയറണമെന്നും കളര്‍ ബോംബുകള്‍ കത്തിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുദ്രാവാക്യം വിളിക്കണമെന്നുമായിരുന്നു പ്ലാന്‍ ബി.

എന്നാല്‍, സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാല്‍ ശര്‍മ്മയുടെ വീട്ടില്‍ മഹേഷും കൈലാഷിനും എത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് എന്ത് വില കൊടുത്തും പാര്‍ലമെന്റിന് പുറത്ത് ഏല്‍പ്പിച്ചിരിക്കുന്ന ചുമതല പൂര്‍ത്തിയാക്കാന്‍ അമോലിനോടും നീലത്തോടും നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ലളിത് ഝാ പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. ഇന്ന് ഗുരുഗ്രാമിലെ വിശാല്‍ ശര്‍മയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പിന് നടത്തും.

കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ പോകാനും മുഖ്യപ്രതിയായ ലളിത് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ചുമതല മഹേഷിന് നല്‍കുകയായിരുന്നു. മഹേഷ് തന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് ലളിതിന് ഗസ്റ്റ് ഹൗസില്‍ താമസം ഒരുക്കി. ലളിത്, മഹേഷ്, കൈലാഷ് എന്നിവര്‍ തുടര്‍ച്ചയായി ടിവിയില്‍ പ്രതിഷേധത്തിന്റെ വിവരങ്ങള്‍ ടിവിയിലൂടെ വീക്ഷിച്ചുകൊണ്ടിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ലളിതും മഹേഷും വ്യാഴാഴ്ച രാത്രി കര്‍ത്തവ്യ പാത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Share this Article

Leave a Comment