താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബ്ര മേഖലയില്‍ രണ്ട് മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്ക് തീപിടിച്ചതായി സിവില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായെന്ന സന്ദേശം ലഭിച്ചയുടന്‍ ലോക്കല്‍ ഫയര്‍മാന്‍മാരും ദുരന്തനിവാരണ സെല്‍ സംഘവും സ്ഥലത്തെത്തി ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ അണച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.