പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ലോക്‌സഭാ സ്പീക്കര്‍ അതീവ ഗൗരവത്തോടെ നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. സംഭവം നടന്ന് നാലാം ദിവസമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
‘പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങളെ ഒരുഘട്ടത്തില്‍ പോലും നിസ്സാരമായി കണക്കാക്കിയിട്ടില്ല. സ്പീക്കര്‍ അതീവഗൗരവത്തോടെ വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തിന് പിന്നിലെ ഘടകങ്ങള്‍ കണ്ടെത്താൻ തുറന്ന മനസ്സോടെ അന്വേഷണം നടത്തണം. വിവാദങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് സന്ദര്‍ശക ഗാലറിയിൽ നിന്ന് രണ്ട് യുവാക്കള്‍ ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളര്‍ സാനിസ്റ്റര്‍ പ്രയോഗിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്.