Newsperseconds.com

നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയില്‍ വന്‍ സ്‌ഫോടനം; സംഭവത്തില്‍ 9 പേര്‍ മരണപ്പെട്ടു

Capture

നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ 9 പേര്‍ മരണപ്പെട്ടു. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലുള്ള സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. മരണപ്പെട്ടവരില്‍ ആറുപേര്‍ സ്ത്രീകളാണ്. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്ക് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് നാഗ്പൂര്‍ (റൂറല്‍) പൊലീസ് സൂപ്രണ്ട് പറഞ്ഞു. കമ്പനിയുടെ ഉള്ളില്‍ നിന്ന് നാലുപേരെ ഗുരുതരാവസ്ഥയില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു.

Share this Article

Leave a Comment