Newsperseconds.com

മദ്യനയ അഴിമതി കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു വീണ്ടും ഇഡി നോട്ടീസ്

Untitled Design (41)

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ഈ മാസം 21നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാണിച്ചാണ് ഇഡി നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരാകാത്ത സാഹചര്യത്തിലാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.

ഇഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്നാണ് കെജരിവാളിന്റെ വാദം. ഇതിനാലാണ് മുൻപ് ഹാജരാകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രിലില്‍ സിബിഐ സമാന കേസില്‍ കെജരിവാളിനെ ചോദ്യം ചെയ്തിരുന്നു. സിബിഐ തന്നെ പത്ത് മണിക്കൂറിനടുത്തു ചോദ്യം ചെയ്തതായും 56 ചോദ്യങ്ങളാണ് ചോദിച്ചതെന്നും അതിനെല്ലാം കൃത്യമായി ഉത്തരം നല്‍കിയെന്നും ചോദ്യം ചെയ്യലിനു ശേഷം കെജരിവാള്‍ പ്രതികരിച്ചിരുന്നു. കേസില്‍ എഎപി മുതിര്‍ന്ന നേതാക്കളും കെജരിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Share this Article

Leave a Comment