Newsperseconds.com

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് കൂട്ടത്തോടെ സസ്‌പെന്‍ഷന്‍

Capture

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് സസ്‌പെന്റ് ചെയ്തത്. ലോക്‌സഭയില്‍ 33 പേരെയും രാജ്യസഭയില്‍ 45 പേരെയും സസ്‌പെന്‍ഡ് ചെയ്തു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പടെ ഉള്ളവരെയാണ് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കെ സി വേണുഗോപാല്‍, വി ശിവദാസന്‍, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

Share this Article

Leave a Comment