ബംഗളൂരു: സംസ്ഥാനത്ത് 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പിന്നീട് പുറത്തിറക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കൊറോണ വൈറസിന്റെ പരിവര്‍ത്തനത്തെക്കുറിച്ച് അനാവശ്യമായ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി മന്ത്രി റാവു പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡോ. രവിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക ഉപദേശക സമിതി, 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക്, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ, ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കുന്നത് ഉള്‍പ്പെടെ നിരവധി ശുപാര്‍ശകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്ന് മന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു.