Newsperseconds.com

വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് സ്‌കൂള്‍ വളപ്പിലെ കുഴി വൃത്തിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Capture

കര്‍ണാടക: കോലാര്‍ ജില്ലയിലെ സ്‌കൂള്‍ വളപ്പിലെ കുഴി വൃത്തിയാക്കാന്‍ ചില വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. കോലാര്‍ ജില്ലാ ചുമതലയുള്ള മന്ത്രി ബി എസ് സുരേഷ് ഇന്ന് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും വിശദമായി സംസാരിച്ചു.

സാമൂഹ്യക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രണ്ട് വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സോക്ക് പിറ്റ് സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ എഫ്ഐആര്‍, മറ്റൊന്ന് പോക്സോ നിയമവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ പറഞ്ഞു.

Share this Article

Leave a Comment