ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ലുകള്‍ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു. ഐപിസിയും സിആര്‍പിസിയും ഇന്ത്യന്‍ തെളിവ് നിയമവും പരിഷ്‌ക്കരിക്കാനുള്ളതാണ് ബില്ലുകള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമം 1860, ക്രിമിനല്‍ നടപടി ചട്ടം 1973, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ (രണ്ടാം) സംഹിത, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്.