Newsperseconds.com

141 എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത് ആദ്യത്തെ സംഭവം; ഡിസംബര്‍ 22 ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും; ഖാര്‍ഗെ

Capture

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 141 എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 22ന് രാജ്യവ്യാപകമായി പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. സസ്‌പെന്‍ഷനെ അപലപിക്കുന്ന പ്രമേയവും സഖ്യം പാസാക്കിയെന്നും നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ ആകെ എണ്ണം 141 ആയി.

അതേ സമയം, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം സംഭവിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഞങ്ങള്‍ സഭയില്‍ ഉന്നയിച്ച വിഷയം തെറ്റായ ഒന്നല്ല,അവര്‍ എങ്ങനെയാണ് പാര്‍ലമെന്റില്‍ പ്രവേശിച്ചത്? ആരാണ് അവരുടെ പ്രവേശനത്തിന് സൗകര്യമൊരുക്കിയതെന്നും അദ്ദേഹം ചോദിച്ചു.
ഇത്രയും പേരെ സസ്പെന്‍ഡ് ചെയ്യുന്ന ആദ്യ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഭരിക്കാന്‍ തങ്ങളേക്കാള്‍ മികച്ചവരായി മറ്റാരുമില്ലെന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചിന്തിക്കുന്നത്. ആ ചിന്താഗതി മാറ്റാന്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഡിസംബര്‍ 22ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 13 ന് പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകള്‍ കാണിച്ചതിന് എംപിമാരെ സസ്പെന്‍ഡ് ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ സംഘം ആഞ്ഞടിച്ചപ്പോള്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ലോക്സഭാ സ്പീക്കറെ അപമാനിച്ചുവെന്ന നടപടിയെ സര്‍ക്കാര്‍ ന്യായീകരിക്കുകയായിരുന്നു.

Share this Article

Leave a Comment