Newsperseconds.com

തമിഴ്നാട്ടിലെ 5 ജില്ലകളിലായി 10 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; 12,600 ഓളം പേരെ 141 ക്യാമ്പുകളിലേക്ക് മാറ്റി

Capture

തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര്‍ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. 26 എരുമകള്‍, 297 ആട്, 110 കിടാക്കള്‍, 29,500 കോഴികള്‍ എന്നിവയും ചത്തതായും അദ്ദേഹം പറഞ്ഞു.

തിരുനെല്‍വേലി -തിരുച്ചെന്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. ഈറൂട്ടിലെ 16 ട്രെയിനുകള്‍ റദ്ദാക്കി. പ്രളയത്തെതുടര്‍ന്ന് മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി,തെങ്കാശി,തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതിനിടെ, കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകള്‍ സന്ദര്‍ശിക്കും.

12,600 ഓളം പേരെ 141 ക്യാമ്പുകളിലായി സുരക്ഷിതമായി 141 ക്യാമ്പുകളിലേക്ക് മാറ്റി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള 1,343 ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 34,000 ഭക്ഷണ പാക്കറ്റുകള്‍ ആളുകള്‍ക്ക് വിതരണം ചെയ്തു.

Share this Article

Leave a Comment