പൂനെ: ദക്ഷിണ കൊറിയയില്‍ നിന്നുള്ള വനിതാ വീഡിയോ ബ്ലോഗറോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. യുവതി അപ്ലോഡ് ചെയ്ത യൂട്യൂബ് വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
വീഡിയോ ബ്ലോഗ് ചെയ്യുന്നതിനിടെ ഒരാള്‍ യുവതിയുടെ തോളില്‍ കൈകള്‍ വയ്ക്കുന്നതും അനുചിതമായി സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
സംഭവം നടന്നത് നവംബറിലാണ്. പ്രതിയാണെന്ന് സംശയിക്കുന്നയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.