ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പാര്‍ലമെന്റില്‍ ജാതീയത കൊണ്ടുവന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. കര്‍ഷകനും ജാട്ട് എന്ന നിലയിലുള്ള തന്റെ പശ്ചാത്തലത്തെ അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 143 എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷമാണ് ഖാര്‍ഗെ ഇത് പറഞ്ഞത്.
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്റിന് പുറത്ത് സംസാരിച്ചത് സഭയുടെ പ്രത്യേകാവകാശ ലംഘനമാണെന്നും എംപിമാര്‍ ആരോപിച്ചു.
‘ജനാധിപത്യത്തെ പുറത്താക്കി’, ‘ജനാധിപത്യം സംരക്ഷിക്കണം’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ഇന്ന് പ്രതിഷേധം നടത്തിയത്. പാര്‍ലമെന്റ് നല്ല രീതിയില്‍ നടക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. പാര്‍ലമെന്റില്‍ അല്ലാതെ എവിടെയാണ് എംപിമാര്‍ ചോദ്യം ചോദിക്കേണ്ടതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു.