ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ ലംഘനം നടത്തിയ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിന്റെ സുരക്ഷ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയിച്ചു.
സിഐഎസ്എഫ് പുതിയതും പഴയതുമായ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് എയര്‍പോര്‍ട്ട് സുരക്ഷാ മാതൃകയില്‍ പ്രവേശന നിയന്ത്രണം നല്‍കും. അവിടെ കൈകൊണ്ട് പിടിക്കുന്ന ഡിറ്റക്ടറുകള്‍ വഴി ആളുകളുടെ ശരീരം പരിശോധിക്കുകയും അവരുടെ സാധനങ്ങള്‍ എക്‌സ്-റേ മെഷീനുകള്‍ വഴി പരിശോധിക്കുകയും ചെയ്യും. ഷൂസ്, ഹെവി ജാക്കറ്റുകള്‍, ബെല്‍റ്റുകള്‍ എന്നിവ ഒരു ട്രേയില്‍ ഇട്ട് സ്‌കാനറിലൂടെ കടത്തിവിടുക മുതലായ സൂക്ഷ്മ പരിശോധനകള്‍ നടത്തും.