Newsperseconds.com

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Capture

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.
ഏറ്റു മുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ആക്രമണമുണ്ടായ പൂഞ്ചിലേക്ക് കൂടുതല്‍ സൈനികര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം രജൗരിയിലെ കലക്കോട്ടില്‍ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പ്രദേശം തീവ്രവാദികളുടെ താവളമായും സൈന്യത്തിന് നേരെയുള്ള വലിയ ആക്രമണങ്ങളുടെ സ്ഥലമായും മാറിയിരിക്കുന്നു.

Share this Article

Leave a Comment