Newsperseconds.com

അസമില്‍ 4.5 കോടി രൂപ വിലമതിക്കുന്ന അപൂര്‍വ മത്സ്യത്തെ കൊല്‍ക്കത്തയിലേക്ക് കടത്തുന്നതിനിടെ പിടികൂടി

Capture

ദിബ്രുഗഡ്: 4.5 കോടി രൂപ വിലമതിക്കുന്ന ചന്ന ബാര്‍ക എന്ന അപൂര്‍വ്വ ഇനം മത്സ്യത്തെ കൊല്‍ക്കത്തയിലേക്ക് കടത്തുന്നതിനിടെ ദിബ്രുഗഡ് വിമാനത്താവളത്തില്‍ നിന്ന് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവറെ പിടികൂടിയത്.

വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ 2-ല്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ‘ചന്ന ബാര്‍ക’ മത്സ്യം സംരക്ഷിത വിഭാഗത്തില്‍ പെടുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അപ്പര്‍ ബ്രഹ്മപുത്ര നദീതടത്തില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വയിനം പാമ്പ് തല മത്സ്യമാണിത്.

2014ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) ബംഗ്ലാദേശില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യമാണെന്ന് വിലയിരുത്തിയിരുന്നു. പിടിച്ചെടുത്ത മത്സ്യം വീണ്ടും നദിയില്‍ തന്നെ വിടുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment