ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമായി 146 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തത് ജനാധിപത്യത്തെ കൊന്നതാണെന്നും സ്വച്ഛാധിപത്യ പ്രവണതയുടെ പ്രകടനവുമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
പാര്‍ലമെന്റ് സുരക്ഷാ വീഴ്ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ വന്‍ പ്രകടനം നടത്തിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങളെ അകറ്റിനിര്‍ത്തി നിര്‍ണായക നിയമങ്ങള്‍ പാസാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.