Newsperseconds.com

ഇന്ത്യയുടെ 75ാം റിപബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായെത്തുന്നത് ഫ്രഞ്ച് പ്രസിഡന്റ്

Untitled Design (74)

ഇന്ത്യയുടെ 75ാം റിപബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശിഷ്ടാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല്‍ മക്രോണ്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്ഷണം സ്വീകരിച്ച്, നന്ദിയറിയിച്ച് മക്രോണ്‍ എക്‌സില്‍ പ്രതികരിച്ചു. 2024 ഇന്ത്യ- ഫ്രഞ്ച് നയതന്ത്ര പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം കൂടിയാണ്.

2024 ലെ75-ാം റിപബ്ലിക്ക് ദിനച്ച‌ടങ്ങിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു മുഖ്യാതിഥിയായി കേന്ദ്രസർക്കാർ ആദ്യം ക്ഷണിച്ചത്. പക്ഷേ, ജനുവരിയില്‍ ഇന്ത്യയിലേക്ക് എത്താനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ബൈഡന്‍ പിന്മാറി. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ മക്രോണിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്.

ഇതുവരെ അഞ്ച് തവണ ഒരു ഫ്രഞ്ച് ദേശീയ നേതാവ് രാജ്യത്തിന്റെ റിപബ്ലിക്ക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായിട്ടുണ്ട്.1976-ലും 1998-ലും മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ഷിറാക് വിശിഷ്ടാതിഥിയായിരുന്നു. വലേറി ഗിസ്‌കാര്‍ഡ് ഡെസ്താങ്, നിക്കോളാസ് സര്‍കോസി, ഫ്രാന്‍സ്വാ ഹോളണ്ട് എന്നിവര്‍ യഥാക്രമം 1980, 2008, 2016 വര്‍ഷങ്ങളില്‍ ഇന്ത്യൻ റിപബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥികളായി എത്തിയിട്ടുണ്ട്.

Share this Article

Leave a Comment