കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വസ്ത്രവും ഭക്ഷണവും തിരഞ്ഞെടുക്കുന്നത് വ്യക്തിപരമാണെന്നും അതില്‍ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സബ്കാ സാത്, സബ്കാ വികാസ്’ (എല്ലാവരുടെയും സഹകരണം, എല്ലാവരുടെയും വികസനം) എന്ന് അവര്‍ പറയുമ്പോള്‍ തൊപ്പിയും ബുര്‍ഖയും താടിയും ഉള്ളവരെ മാറ്റി നിര്‍ത്തുകയാണോ എന്നും ഇതാണോ അവര്‍ ഉദ്ദേശിക്കുന്നതെന്നും ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ പറഞ്ഞു.
ഇന്ന് മുതല്‍ ഹിജാബിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നും താന്‍ അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.