Newsperseconds.com

നാശം വിതച്ച് മഴ; തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

Capture

തൂത്തുക്കുടി: മഴ നാശം വിതച്ച തീരദേശ ജില്ലയായ തൂത്തുക്കുടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സിപ്കോട്ട് വ്യാവസായിക മേഖലയില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫ് സംഘം പോലീസിന്റെ അകമ്പടിയോടെ രക്ഷപ്പെടുത്തി. എന്‍ഡി ആര്‍എഫ് സംഘവും പോലീസും ചേര്‍ന്ന് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ബോട്ടില്‍ രക്ഷപ്പെടുത്തി അവര്‍ക്ക് ഭക്ഷണം നല്‍കി.

തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ഇന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി മഴക്കെടുതികള്‍ വിലയിരുത്തി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ അന്തോണിയാര്‍പുരം മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഡിസംബര്‍ 17, 18 തീയതികളില്‍ പെയ്ത അതിശക്തമായ മഴയില്‍ തൂത്തുക്കുടി-പാളയംഗോട്ടൈ ദേശീയപാതയില്‍ അന്തോണിയാര്‍പുരത്തിനു സമീപമുള്ള പാലം തകര്‍ന്നു. തൂത്തുക്കുടി-തിരുച്ചെന്തൂര്‍ റോഡില്‍ ഏറല്‍, ആറ്റൂര്‍ എന്നിവിടങ്ങളിലെ പാലങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇപ്പോഴും വെള്ളക്കെട്ടിലായ ശ്രീവൈകുണ്ടം, ആറ്റൂര്‍, ഏരല്‍, അഗരം, കായല്‍പട്ടണം പ്രദേശങ്ങളിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ പ്രളയക്കെടുതികള്‍ കേന്ദ്രസംഘം നേരത്തേ പരിശോധിച്ചിരുന്നു.

Share this Article

Leave a Comment