Newsperseconds.com

ഇന്ത്യൻ കരസേന സൈനിക മേധാവി മനോജ് പാണ്ഡെ നാളെ ജമ്മു കശ്മീർ സന്ദർശിക്കും

Untitled Design (85)

ഇന്ത്യൻ കരസേന സൈനിക മേധാവി മനോജ് പാണ്ഡെ നാളെ ജമ്മു കശ്മീർ സന്ദർശിക്കും. ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ട് മനസിലാക്കി സുരക്ഷാ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതിയും മനോജ് പാണ്ഡെ വിലയിരുത്തും. തുടർച്ചയായുള്ള തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മനോജ് പാണ്ഡെയുടെ ജമ്മു കശ്മീർ സന്ദർശനം.

അതേസമയം, ഇന്ന് ജമ്മു കശ്മീരിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു. ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തിലായിരുന്നു സംഭവം. മസ്ജിദിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലേ മേഖലയിൽ പൊലീസ് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രജൗരിയിലെ താനമണ്ഡി​യിലേക്ക് സൈനികരുമായി പോയ വാഹനങ്ങൾക്ക് നേ​രെ നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യ വരിച്ചിരുന്നു.

Share this Article

Leave a Comment