Newsperseconds.com

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കരസേനാ മേധാവി ഇന്ന് ജമ്മു സന്ദര്‍ശിക്കും

Capture

പൂഞ്ച്, രജൗരി സെക്ടറുകളില്‍ നടക്കുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇന്ന് ജമ്മു സന്ദര്‍ശിക്കും. ഡിസംബര്‍ 21 ന് നടന്ന ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആഴ്ച പ്രദേശം സന്ദര്‍ശിക്കും.

സന്ദര്‍ശന വേളയില്‍, 16 കോര്‍പ്സില്‍ നിന്നും രാഷ്ട്രീയ റൈഫിള്‍സില്‍ നിന്നും കരസേനാ മേധാവിക്ക് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും പ്രദേശത്തെ തീവ്രവാദ വിരുദ്ധ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും സമഗ്രമായ വിശദീകരണങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജമ്മു സെക്ടറിലെ നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും സൈന്യം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാനുള്ള തീവ്രവാദികളുടെ ശ്രമങ്ങള്‍ തടയാനാണ് ഈ തന്ത്രപരമായ നീക്കം ലക്ഷ്യമിടുന്നത്.

Share this Article

Leave a Comment