Newsperseconds.com

ഉള്ളാളിലെ ബീച്ചിന് സമീപം കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

Capture

ഉള്ളാള്: ഉള്ളാളിലെ സോമേശ്വര് ബീച്ചിന് സമീപം കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഉള്ളാളിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ചതായി റിപ്പോര്‍ട്ട്.

പ്രാദേശിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥികള്‍ ചുറ്റിക്കറങ്ങുന്നതിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയെന്നാണ് സൂചന. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിദ്യാര്‍ഥികളുടെ സാന്നിധ്യം അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

Share this Article

Leave a Comment