Newsperseconds.com

ഇസ്രായേല്‍ എംബസിക്ക് സമീപം ബോംബ് സ്ഫോടനം നടന്നതായി പോലീസിന് വിവരം ലഭിച്ചു; തെരച്ചില്‍ പുരോഗമിക്കുന്നു

Capture

ന്യൂഡല്‍ഹി: ദില്ലിയിലെ ഇസ്രായേല്‍ എംബസിയില്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. വൈകുന്നേരം 6 മണിയോടെ ഡല്‍ഹി ഫയര്‍ സര്‍വീസസിന് കോള്‍ ലഭിച്ചെങ്കിലും സംഭവസ്ഥലത്ത് നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഡല്‍ഹി പോലീസ് ക്രൈം യൂണിറ്റും ഫോറന്‍സിക് സംഘവും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്.

എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഫയര്‍ഫോഴ്‌സിന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഫോറന്‍സിക് സംഘവും ബോംബ് സ്‌ക്വാഡും പൊലീസ് സംഘവും എംബസിക്ക് സമീപം പരിശോധന നടത്തി.

Share this Article

Leave a Comment