ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് തന്റെ ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും സര്‍ക്കാരിന് തിരികെ നല്‍കുന്നുവെന്ന് ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്. പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്കയച്ച കത്തിലാണ് വിനേഷ് നിലപാട് വ്യക്തമാക്കിയത്.
മെഡല്‍ നേടുമ്പോള്‍ തങ്ങളെ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കുന്നുവെന്നും, ഞങ്ങള്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് കത്തില്‍ ചൂണ്ടിക്കാട്ടി.