Newsperseconds.com

2023-ല്‍ ഉംറ നിര്‍വ്വഹിച്ചത് 18 ലക്ഷം ഇന്ത്യന്‍ മുസ്ലീംങ്ങള്‍; ഉയര്‍ന്ന നിരക്കെന്ന് റിപ്പോര്‍ട്ട്

Capture

ന്യൂഡല്‍ഹി: ഈ കൊല്ലം ഉംറ നിര്‍വ്വഹിച്ച വിശ്വാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 18 ലക്ഷം ഇന്ത്യന്‍ മുസ്ലിംങ്ങളാണ് ഉംറ നിര്‍വ്വഹിച്ചത്. രാജ്യം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരമാണ് കണക്കുകള്‍ പുറത്തു വിട്ടത്.

വര്‍ഷത്തില്‍ ഏത് സമയത്തും നടത്താവുന്ന മക്കയിലേക്കുള്ള ഒരു ഇസ്ലാമിക തീര്‍ത്ഥാടനമാണ് ഉംറ. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉംറ ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഏറ്റവും കൂടുതല്‍ ഉംറ നിര്‍വ്വഹിക്കുന്ന ആദ്യ രണ്ട് രാജ്യങ്ങളുടെ പേരുകള്‍ അവര്‍ പരാമര്‍ശിച്ചില്ല.

Share this Article

Leave a Comment