അയോധ്യ: ജനുവരി 22 ന് നിശ്ചയിച്ചിരുന്ന രാം ലല്ലയുടെ സ്ഥാനാരോഹണ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍, ജന്മഭൂമി സമുച്ചയത്തിലെ ചരിത്രപ്രസിദ്ധമായ ‘കുബേര്‍ തില’യില്‍ ‘ജടായു’ വെങ്കല വിഗ്രഹം സ്ഥാപിച്ചു. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഗ്രഹത്തില്‍ ജടായുവിന് പ്രണാമങ്ങള്‍ അര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി ആദ്യം രാമക്ഷേത്രത്തിലെത്തി ജടായുവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും തുടര്‍ന്ന് രാമക്ഷേത്രത്തിലെ രാംലാലാവിഗ്രഹം പ്രതിഷ്ഠിക്കുമെന്നും ശ്രീരാമജന്മഭൂമി തീര്‍ഥ ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവഗിരി പറഞ്ഞു. നിലവില്‍ അയോദ്ധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്ര സമുച്ചയം ‘ആത്മനിര്‍ഭര്‍’ ആകുമെന്ന് ചമ്പത് റായി വ്യക്തമാക്കി. ജഡായുവിന്റെ വിഗ്രഹം വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ശേഷം ചെമ്പ് തകിടുകള്‍ സ്ഥാപിക്കുകയായിരുന്നു.