Newsperseconds.com

മധ്യപ്രദേശിലെ ഗുണയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

Capture

മധ്യപ്രദേശിലെ ഗുണയില്‍ പാസഞ്ചര്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു.
ഗുണ-ആരോണ്‍ റോഡിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ 17 പേരെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ ബസിനെ തീ പിടിച്ചാണ് ആളുകള്‍ മരിച്ചത്. 16 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചതായി പോലീസ് പറഞ്ഞു.

30 ഓളം യാത്രക്കാരുമായി ആരോണ്‍ ടൗണിലേക്ക് പോവുകയായിരുന്നു ബസ്. എതിര്‍ദിശയില്‍ ഗുണ ഭാഗത്തേക്ക് പോകുകയായിരുന്നു ഡമ്പര്‍ ട്രക്ക്. അപകടമുണ്ടായതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സര്‍ക്കാര്‍ വാഗ്ദാനം നല്‍കി.

Share this Article

Leave a Comment