അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അഴിമതിയുമായി ബന്ധപ്പെട്ട ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ബിസിനസുകാർ എന്നിവർ ഉൾപ്പെടെ നിരവധി വ്യക്തികളുടെ വസതികളിലും ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.
കൊൽക്കത്തയിലെ ഒമ്പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്നാണ് വിവരം. വ്യവസായികളായ സുബോധ് സച്ചാർ, അശോക് യഡുക എന്നിവരുടെ മണിക്തലയിലെ രണ്ട് ഫ്‌ളാറ്റുകളിലും ബുറാബസാറിലെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വസതിയിലും പരിശോധന നടന്നു. കൂടാതെ കക്കുർഗാച്ചി, ഇഎം ബൈപാസ് എന്നിവിടങ്ങളിലും ഇഡി ഉദ്യോഗസ്ഥർ എത്തി.