Newsperseconds.com

ഡൽഹിയിൽ അതി ശൈത്യവും മൂടല്‍മഞ്ഞും രൂക്ഷമായി തുടരുന്നു; താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു

Untitled Design (27)

ഡൽഹിയിൽ അതി ശൈത്യവും മൂടല്‍മഞ്ഞും രൂക്ഷമായി തുടരുന്നു. ഡല്‍ഹിയിൽ ഇന്ന് താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാല്‍ 134 വിമാനങ്ങളും 22 ട്രെയിനുകളും വെെകിയാണ് സർവീസ് നടത്തുന്നത്. വരുംദിവസങ്ങളിലും മൂടൽമഞ്ഞ് തീവ്രമാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.

വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെ സഫ്ദര്‍ജങ് മേഖലയില്‍ കാഴ്ചാ പരിധി 50 മീറ്ററായിരുന്നു. അതേസമയം, ഡല്‍ഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും കാഴ്ചാപരിധി 25 മീറ്ററായിരുന്നു. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഡല്‍ഹി കൂടാതൈ ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, പടിഞ്ഞാറന്‍ രാജസ്ഥാനിലെ മേഖലകള്‍ എന്നിവിടങ്ങളിലെയും പൂജ്യം മുതല്‍ 25 മീറ്റര്‍വരെയാണ് കാഴ്ചാപരിധി.

Share this Article

Leave a Comment