Newsperseconds.com

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് ; കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്തും അഴിച്ചുപണി

Untitled Design (38)

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് നിയമിതയായി. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. രാജസ്ഥാൻ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നിന സിംഗ് നിലവിൽ സിഐഎസ്എഫിലെ സ്പെഷ്യൽ ഡിജിയാണ്. സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) മേധാവിയായി അനീഷ് ദയാലും ഐടിബിപി (ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്) മേധാവിയായി രാഹുല്‍ രസ്‌ഗോത്രയും നിയമിതരായി.

സിഐഎസ്എഫ് മേധാവിയായി ദയാൽ സിങിനെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകി. 2024 ഡിസംബർ 31 വരെ അദ്ദേഹത്തിന്റെ സേവന കാലാവധി തുടരും. 1993 ബാച്ച് മണിപ്പൂർ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനീഷ് ദയാൽ സിങ്. നവംബർ 30ന് സുജോയ് ലാൽ തായോസെൻ വിരമിച്ചതിനെത്തുടർന്ന് സിആർപിഎഫിന്റെ അധിക ചുമതലയും ഇദ്ദേഹത്തിനായിരുന്നു.

നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽസ്‌പെഷ്യൽ ഡയറക്‌ടറായ രാഹുൽ രസ്‌ഗോത്രയാണ് ദയാൽ സിങ്ങിനു പകരം പുതിയ ഐടിബിപി മേധാവിയായി ചുമതലയേൽക്കുക. മണിപ്പൂർ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ് രസ്ഗോത്ര. ഇദ്ദേഹത്തിന്റെ സേവന കാലാവധി 2025 സെപ്തംബർ 30 വരെ തുടരും.

Share this Article

Leave a Comment