ചെന്നൈ: അന്തരിച്ച നടന്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ തമിഴ് നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ച് ജനക്കൂട്ടത്തിനിടയിലൂടെ വാഹനത്തിനടുത്തേയ്ക്ക് നടക്കുകയായിരുന്ന നടനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ചെരുപ്പെറിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് താരത്തെ സുരക്ഷിതമായി കാറില്‍ എത്തിച്ചു.
അന്തരിച്ച നടന്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ തമിഴ് നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്
- Related News
- Latest News