ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപമുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയെന്ന് പോലീസ്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റങ്ങള്‍ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാകുമോയെന്നും അവര്‍ വിശകലനം ചെയ്യുന്നുണ്ട്
കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ സ്ഫോടനം നടന്ന സ്ഥലത്തെ ഒന്നിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ജാമിയ നഗറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വന്ന പ്രതിയെ കണ്ടെത്തി. ഡിസംബര്‍ 26 ന് സ്ഫോടനം നടക്കുന്നതിന് മുമ്പ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചത് ഉള്‍പ്പെടെ നിരവധി ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ അവര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഹിന്ദി സംസാരിക്കാത്ത യുവാവിനെ ഇറക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യംചെയ്തു. കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.