Newsperseconds.com

ഉത്തരേന്ത്യയിൽ രണ്ട് ദിവസം അതിശൈത്യത്തിന് സാധ്യത; അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു

Untitled Design (71)

ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസം അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്താനും അറിയിപ്പ്. അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു.

അതേസമയം, ഡൽഹിയിൽ ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമാവുകയാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 450 ന് മുകളിലാണ്. GRAP 3 പ്രകാരമുള്ള നിയമങ്ങൾ നടപ്പിലാക്കിയെങ്കിലും മലിനീകരണ തോത് കുറയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. പല ആളുകളിലും ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

Share this Article

Leave a Comment