തമിഴ്‌നാട്ടിൽ ഗവർണർ ആർഎൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനും കൂടികാഴ്ച്ച നടത്തി. രാജ്ഭവനിൽ നടന്ന കൂടികാഴ്ച നാൽപത് മിനിറ്റ് നീണ്ടു. ഗവർണറും സർക്കാരും തമ്മിലുള്ള പേര് രൂക്ഷമായി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.
ഗവർണറുടെ പരിഗണനയ്ക്കായി നൽകിയ ബില്ലുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ചുള്ള കത്ത്, ഗവർണർ കൈമാറിയെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. കൂടികാഴ്ച സൗഹാർദ്ദപരമായിരുന്നുവെന്നും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നും അഭിപ്രായങ്ങൾ ഇരുവരും തമ്മിൽ പങ്കുവച്ചുവെന്നും രാജ് ഭവനും അറിയിച്ചു.
ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ആർ എൻ രവി, എംകെ സ്റ്റാലിന് ഉറപ്പു നൽകി. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച അനിവാര്യമാണെന്ന് ഗവർണർ പറഞ്ഞു.