Newsperseconds.com

കഠിനമായ തണുപ്പില്‍ കാശ്മീര്‍; താപനില മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു

Capture

ശ്രീനഗര്‍: തണുത്തുറഞ്ഞ് കാശ്മീര്‍ നഗരം. താപനില മൈനസ് 2.8 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.

ബാരാമുള്ളയിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടായ ഗുല്‍മാര്‍ഗില്‍ മൈനസ് 3.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയതെന്നും കഴിഞ്ഞ രാത്രി മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് കുറഞ്ഞതായും അധികൃതര്‍ പറഞ്ഞു.

കാസിഗണ്ടില്‍ മൈനസ് 2.6 ഡിഗ്രി സെല്‍ഷ്യസും കോക്കര്‍നാഗില്‍ മൈനസ് 1.4 ഡിഗ്രി സെല്‍ഷ്യസും കുപ്വാരയില്‍ മൈനസ് 3.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഡിസംബറില്‍ കശ്മീരില്‍ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരുന്നു. ഇത് നീണ്ടുനില്‍ക്കുന്ന തണുത്ത തരംഗാവസ്ഥയ്ക്ക് കാരണമായി.

Share this Article

Leave a Comment