പുതുവത്സരാഘോഷങ്ങള്‍ക്കിടെ മുംബൈ നഗരത്തിലെ പലയിടത്തും ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മുംബൈ പൊലീസ് അതീവ ജാഗ്രതയില്‍.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ ലഭിച്ചത്.
പുതുവത്സര രാത്രിയില്‍ മുംബൈയില്‍ സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഫോണ്‍ വിളിച്ചയാളുടെ സന്ദേശം.
എന്നാല്‍ കോളിനെ തുടര്‍ന്ന് നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. അതിനിടെ, പുതുവത്സരാഘോഷം കണക്കിലെടുത്ത് മുംബൈ പൊലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.