ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ 24 കാരൻ അമ്മയെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഗാസിയാബാദിലെ അമൻ ഗാർഡൻ ഏരിയയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഷാരൂഖ് എന്ന 24 കാരനാണ് 65 വയസ്സുള്ള അമ്മ ദിൽഷാദ് ബീഗത്തെ കുത്തി കൊലപ്പെടുത്തിയത്. തുടർന്ന് ലോനി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
തുടർന്ന് അശോക് വിഹാർ കോളനിയിലെ വീട്ടിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഷാരൂഖ് മയക്കുമരുന്നിന് അടിമയാണ്. പലപ്പോഴും അമ്മയുമായി വഴക്കിടാറുണ്ട്. 3 മാസം മുമ്പ് വരെ മെക്കാനിക്കായി ജോലി നോക്കിയിരുന്ന ഷാരൂഖ് നിലവിൽ തൊഴിൽ രഹിതനാണ്.