Newsperseconds.com

ഗുജറാത്തില്‍ 42 കാരനായ അച്ഛന്‍ രണ്ട് പെണ്‍മക്കളേയും മകനേയും കൂട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Capture

ബൊട്ടാഡ്: ഗുജറാത്തിലെ ബോട്ടാഡ് ജില്ലയില്‍ 42 കാരനായ അച്ഛന്‍ രണ്ട് പെണ്‍മക്കളേയും മകനേയും കൂട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഞായറാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ആലംപൂര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

42 കാരനായ പുരുഷനും മക്കളായ സോനം (17), രേഖ (21), മകന്‍ ജിഗ്‌നേഷ് (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചുവെന്നും ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment