ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് അതി ശക്തമായിരിക്കുകയാണ്. ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി.
മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 21 ട്രെയിനുകൾ വൈകിയാണ് സർവസ് നടത്തുന്നത്. ഉത്തരേന്ത്യയിലെ റോഡ് – വ്യോമ ഗതാഗതത്തെയും ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ശീത തരംഗം ഇന്ന് മുതൽ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.