Newsperseconds.com

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലയ്ക്ക് അനുസരിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവു

Untitled Design 2024 01 01t145301.197

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ശ്രീലങ്കയിലേതടക്കം സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങളെങ്കിൽ പലതും സാമ്പത്തികമായി തകരുമായിരുന്നു വിമർശനം.

സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലയ്ക്ക് അനുസരിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവു.. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായാണ് ബാധിക്കുന്നത്. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കജനകമാണ്. സാമ്പത്തിക സുസ്ഥിരയില്ലാത്ത പദ്ധതികളാണ് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതിൽ പലതും. പ്രഖ്യാപനങ്ങള്‍ സാമ്പത്തികസ്ഥിതി അനുസരിച്ചാകണമെന്നും ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

Share this Article

Leave a Comment